Times Kerala

കെ.ആര്‍. ഗൗരിയമ്മയുടെ ചിതാഭസ്‌മം വര്‍ക്കല പാപനാശിനിയില്‍ നിമഞ്ജനം ചെയ്യും

 
കെ.ആര്‍. ഗൗരിയമ്മയുടെ ചിതാഭസ്‌മം വര്‍ക്കല പാപനാശിനിയില്‍ നിമഞ്ജനം ചെയ്യും

ആലപ്പുഴ: മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മയുടെ ചിതാഭസ്‌മം വര്‍ക്കല പാപനാശിനിയില്‍ നിമഞ്ജനം ചെയ്യും. സംസ്‌കാരം നടന്ന ആലപ്പുഴ വലിയചുടുകാട്ടിലെത്തി ഗൗരിയമ്മയുടെ ജ്യേഷ്‌ഠസഹോദരീപുത്രി പി.സി. ബീനാകുമാരിയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന്‌ ഇന്നലെ ചിതാഭസ്മം ഏറ്റുവാങ്ങിയിരുന്നു. ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം അസ്‌ഥികള്‍ മണ്‍കുടത്തിലാക്കി ഗൗരിയമ്മയുടെ ചാത്തനാട്ടെ കളത്തില്‍പറമ്പില്‍ തറവാട്ടുമുറ്റത്തെ പ്ലാവില്‍ കെട്ടി സൂക്ഷിച്ചിരിക്കുകയാണ്‌. ഒമ്പതു ദിവസത്തിനുശേഷം വര്‍ക്കല പാനാശിനിയില്‍ ഒഴുക്കും. തീയതി പിന്നീടു നിശ്‌ചയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. അതിനു മുമ്പായി സഞ്ചയനം നടത്തും. ചിതാഭസ്‌മ നിമജ്‌ജനത്തിനുശേഷം ബലിതര്‍പ്പണം നടത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

Related Topics

Share this story