Times Kerala

ജാർഖണ്ഡിൽ കർശന നിയന്ത്രണങ്ങൾ നീട്ടി

 
ജാർഖണ്ഡിൽ കർശന നിയന്ത്രണങ്ങൾ നീട്ടി

ജാർഖണ്ഡിൽ കർശന നിയന്ത്രണങ്ങൾ നീട്ടി. ഈ മാസം 27 വരെയാണ് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. പ്രതിദിന കോവിഡ് കണക്കിലെ വർദ്ധനവ് മൂലമാണിത്. നേരത്തെ ഇന്ന് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് തുടർന്നും നീട്ടുകയായിരുന്നു.

കർശന നിയന്ത്രണങ്ങളാണ് പുതിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തേക്ക് എത്തുന്നവർ ഏഴ് ദിവസം നിർബന്ധ ക്വാറന്റീനിൽ കഴിയണം. 72 മണിക്കൂറിനുള്ളിൽ സംസ്ഥാനം വിടുന്നവർക്ക് ഇത് ബാധകമല്ല. കല്യാണങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 11 ആക്കി കുറച്ചു.

Related Topics

Share this story