Times Kerala

അത്യാവശ്യ യാത്ര; പോലീസിന്റെ മൊബൈൽ ആപ്പിലും പാസിന് അപേക്ഷിക്കാം

 
അത്യാവശ്യ യാത്ര; പോലീസിന്റെ മൊബൈൽ ആപ്പിലും പാസിന് അപേക്ഷിക്കാം

തിരുവനന്തപുരം: പോലീസിന്റെ മൊബൈൽ ആപ്പിലും പാസിന് അപേക്ഷിക്കാം.പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പ് വഴിയും യാത്രാ പാസിന് അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോൽ-പാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്‌ക്രീൻ ഷോട്ട് പരിശോധനാസമയത്ത് കാണിക്കണം. ദിവസവേതന തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഹോംനേഴ്‌സുമാർ തുടങ്ങിയവർക്ക് ലോക്ഡൗൺ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം.

വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ഓൺലൈൻ പാസിനായി അപേക്ഷിക്കാവൂ.
ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവർ സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതണം. ഇതിനായി പോലീസിന്റെ ഇ-പാസിന് അപേക്ഷിക്കേണ്ടതില്ല. തിരിച്ചറിയൽ കാർഡ് കൈയിലുണ്ടായിരിക്കണം. 75 വയസ്സിനുമുകളിൽ പ്രായമുള്ളവർ ചികിത്സയ്ക്കായി പോകുമ്പോൾ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ കൂടി ഒപ്പം യാത്രചെയ്യാൻ അനുവദിക്കും.

Related Topics

Share this story