Times Kerala

യുവാവിനെ ആക്രമിച്ച് ബൈക്ക് തട്ടിയെടുത്ത സംഘം നാടന്‍ ബോംബുകളുമായി പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

 
യുവാവിനെ ആക്രമിച്ച് ബൈക്ക് തട്ടിയെടുത്ത സംഘം നാടന്‍ ബോംബുകളുമായി പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അയിരൂരില്‍ യുവാവിനെ ആക്രമിച്ച് ബൈക്ക് തട്ടിയെടുത്ത സംഘം പിടിയില്‍.തുമ്പക്കടുത്ത് വെട്ടുകാടിലുള്ള റൂബിൻ സ്റ്റാൻലി, ടെർബിൻ സ്റ്റാൻലി , അരുൺ മഹേഷ് ,ആറ്റിപ്ര സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും  നാടന്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തു. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംഘത്തില്‍പെട്ടവരാണ്പൊ പിടിയിലായവരെന്ന് ലീസ് അറിയിച്ചു.അയിരൂരിനടുത്ത് ആശാന്‍മുക്കിലുള്ള നൈഫ് എന്ന യുവാവിന്റെ ബൈക്ക് മോഷ്ടിച്ച കേസിലായിരുന്നു അന്വേഷണം. അയിരൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ അഖില്‍ ആദ്യം പിടിയിലായി. അഖിലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല, അഞ്ചുതെങ്ങ് സ്റ്റേഷനിലെ പൊലീസുകാര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവര്‍ പിടിയിലായത്.പാറമടകളിൽ നിന്ന് കരിമരുന്നു ശേഖരിച്ചു ആണ് നാടൻ ബോംബുകൾ സംഗം  നിർമ്മിക്കുന്നത് എന്നും പോലീസ് അറിയിച്ചു.

Related Topics

Share this story