Times Kerala

സംസ്ഥാനത്ത് മദ്യക്കടത്ത് വ്യാപകം; കാസർഗോഡ് പിടികൂടിയത് 3000 കുപ്പി വിദേശമദ്യം; ഒരാൾ അറസ്റ്റിൽ

 
സംസ്ഥാനത്ത് മദ്യക്കടത്ത് വ്യാപകം; കാസർഗോഡ് പിടികൂടിയത് 3000 കുപ്പി വിദേശമദ്യം; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ മറയാക്കി കർണാടകയിൽനിന്നും വൻതോതിൽ വിദേശമദ്യം കാസർഗോഡ് ജില്ലയിലേക്ക് കടത്തുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് പെരളത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍ നിര്‍മിച്ച മൂവായിരം കുപ്പി വിദേശമദ്യം പിടികൂടി. രഹ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്‍റെ വന്‍ ശേഖരം പിടികൂടിയത്. ബേക്കറി ഉല്‍പ്പനങ്ങള്‍ നിര്‍മിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നാണ് മദ്യശേഖരം സൂക്ഷിച്ചിരുന്നത്. മൂവായിരത്തിലധം കുപ്പി മദ്യമാണ് ഇവിടെനിന്നും പൊലീസ് പിടിച്ചെടുത്തത്. കേസില്‍ പെരളം സ്വദേശി പ്രതീഷിനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തു. 61 പെട്ടികളിലായി 180 മില്ലിയുടെ 2,928 കുപ്പികളും, ചാക്കിൽ സൂക്ഷിച്ച നിലയിൽ 95 കുപ്പികളുമാണ് കണ്ടെടുത്തത്.സംഭവത്തിൽ  കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം

Related Topics

Share this story