Times Kerala

ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; അവസാന വിഡിയോ സന്ദേശം പങ്കുവെച്ച്‌ ഭര്‍ത്താവ്

 
ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; അവസാന വിഡിയോ സന്ദേശം പങ്കുവെച്ച്‌ ഭര്‍ത്താവ്

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മരണത്തിന് മുൻപ് ഭാര്യ ഡിംപിള്‍ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ് ചൗള.കോവിഡിനെ നിസാരമായി കാണരുതെന്നാണ് വിഡിയോയില്‍ ഡിംപിൾ  പറയുന്നത്.കോവിഡിനെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരോട് സംസാരിക്കുമ്ബോള്‍ മാസ്‌ക് ധരിക്കണം എന്നും ഡിംപിൾ പറയുന്നു.ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാര്‍ത്ഥിക്കുന്നു. വീട്ടില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍ എന്നിവരുണ്ടെങ്കില്‍ നിങ്ങള്‍ നിരുത്തരവാദപരമായി പെരുമാറരുത് -ഡിംപിള്‍ വീഡിയോയിലൂടെ പറയുന്നു.

അതേസമയം, എഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കോവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രില്‍ 26നാണ് അവള്‍ മരിച്ചത്. ഒരു ദിവസം മുൻപ് ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു- എന്നാണു വീഡിയോ പങ്കുവച്ചുകൊണ്ട് ഡിംപിളിന്റെ ഭർത്താവ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

Related Topics

Share this story