Times Kerala

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു

 
സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററും, പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള ത്രൈമാസ വിഹിതം മൂന്ന് ലിറ്ററിൽ നിന്ന് ഒരുലിറ്ററാക്കിയുമാണ് കുറിച്ചിരിക്കുന്നത്. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് സംസ്ഥാനത്തിന്റെ നടപടി. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററായും കുറച്ചിട്ടുണ്ട്. കൂടാതെ, എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുമുണ്ട്.മൂന്ന് മാസത്തേക്കുള്ള വിഹിതം നാളെമുതല്‍ നൽകിത്തുടങ്ങാനാണ് റേഷൻ കടക്കാരുടെ തീരുമാനം.

Related Topics

Share this story