Times Kerala

കാസർഗോട്ടെ ഓക്‌സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം

 
കാസർഗോട്ടെ ഓക്‌സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം

കാസർഗോഡ്: കാസർഗോട്ടെ ഓക്‌സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. വടക്കൻ ജില്ലകളിൽ നിന്നും 290 സിലിണ്ടറുകൾ എത്തിച്ചു. ഇന്നലെ കാസർകോട്ടേക്ക് മംഗളൂരുവിൽ നിന്നുള്ള ഓക്‌സിജൻ വിതരണം നിലയ്ക്കുമെന്നു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. കാസർഗോട്ടെ പ്രധാന അഞ്ചു സർക്കാർ,സ്വകാര്യ ആശുപത്രികളും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്.

കാസർഗോഡ് ഓക്‌സിജൻ എത്തിക്കാൻ സഹായിക്കണമെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്കിൽ അഭ്യർഥന നടത്തിയിരുന്നു. ഇന്നലെ കോഴിക്കോട് നിന്നും 93 സിലിണ്ടറുകളും,മലപ്പുറത്ത് നിന്നും 94 സിലിണ്ടറുകളും, കണ്ണൂർ ധര്മശാലയിൽ നിന്നും 34 സിലിണ്ടറുകളുമെത്തി.

Related Topics

Share this story