Times Kerala

ഐപിഎൽ പുനരാരംഭിക്കുകയാണെങ്കിൽ ന്യൂസിലാൻഡ് താരങ്ങളും പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

 
ഐപിഎൽ പുനരാരംഭിക്കുകയാണെങ്കിൽ ന്യൂസിലാൻഡ് താരങ്ങളും പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണെങ്കിൽ ന്യൂസിലാൻഡ് താരങ്ങളും പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. 31 മത്സരങ്ങളാണ് ഇനി ഐപിഎല്ലിൽ അവശേഷിക്കുന്നത്. താരങ്ങളുടെ പിന്മാറുകയാണെകിൽ ഐപിഎൽ കൂടുതൽ പ്രതിസന്ധിയിലാകും. ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂസിലാൻഡ് താരങ്ങളും പിന്മാറുകയാണെന്ന വാർത്തകൾ വരുന്നത്. സെപ്റ്റംബറിലും ഒക്ടോബറിലുമായി നിർത്തിവെച്ച ഐപിഎൽ നടത്താനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ സമയത്ത് കിവീസിന് മറ്റു മത്സരങ്ങൾ ഉള്ളതിനാലാണ് ഇവർ പങ്കെടുക്കാത്തത് എന്നാണ് റിപ്പോർട്ട് കെയിന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, കെയ്ല്‍ ജെയ്മിസണ്‍, ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഐപിഎല്ലിൽ വിവിധ ടീമുകളിലായി ഉള്ളത്.

Related Topics

Share this story