Times Kerala

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

 
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

സന്നിധാനം : മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് എന്നിവര്‍ അയ്യപ്പദര്‍ശനത്തിനായി എത്തിയിരുന്നു. ക്ഷേത്രമേല്‍ശാന്തിയും പരികര്‍മ്മികളും എത്തി പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷമാണ് ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാംപടികയറി ദര്‍ശനം നടത്താന്‍ അനുവദിച്ചുള്ളൂ.

മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം.ശേഷം മഹാ ഗണപതിഹോമവും പതിവ് പൂജകളും നടക്കും.ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും. 20 ന് സഹസ്രകലശാഭിഷേകം നടക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Related Topics

Share this story