Times Kerala

ഇസ്രേയലിന് പിന്തുണ അറിയിച്ചു യു എസ് പ്രസിഡന്റ് ജോ ബൈഡൻ

 
ഇസ്രേയലിന് പിന്തുണ അറിയിച്ചു യു എസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്‌ടൺ: പലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രേയലിന് പിന്തുണ അറിയിച്ചു യു എസ് പ്രസിഡന്റ് ജോ ബൈഡൻ. സംഘർഷം ഉടൻ അവസാനിക്കുമെന്നും ഇസ്രായേലിന് അമേരിക്ക പിന്തുണ നൽകുന്നതായും ബെഞ്ചമിനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി.

ഹമാസും മറ്റ് ഗ്രൂപ്പുകളും നടത്തിയ ജെറുസലേമിലെയും ടെൽ അവീവിലെയും ആക്രമണങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രേയിലെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ബൈഡൻ പറഞ്ഞു. രാജ്യത്ത് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story