Times Kerala

സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് റദ്ദാക്കി; ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി

 
സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് റദ്ദാക്കി; ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് റദ്ദാക്കി. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനാണ് ഈ വിവരം പുറത്തു വിട്ടത്. ടൂർണമെന്റ് റദ്ദാക്കിയത് തിരിച്ചടിയായി ഇന്ത്യൻ താരങ്ങൾ. സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത് തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഒളിമ്പിക്സ് മോഹങ്ങളെയാണ് ഇത് തകർത്തത്. ഒളിമ്പിക് യോഗ്യത നേടുവാനുള്ള അവസാന ടൂർണമെന്റായിരുന്നു സിംഗപ്പൂർ ഓപ്പൺ.

മുൻപ് മലേഷ്യൻ ഓപ്പണിൽ നിന്നും ഇന്ത്യൻ ബാഡ്മിന്റൻ ടീം പിന്മാറിയതോടെ താരങ്ങളുടെ അവസാന പ്രതീക്ഷയായിരുന്നു സിംഗപ്പൂർ ഓപ്പൺ. ലോകം മുഴുവൻ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ടൂർണമെന്റ് ഒഴിവാക്കിയതെന്നാണ് സംഘാടകർ അറിയിച്ചത്. ടൂർണമെന്റ് പിന്നീട് നടത്തുന്നതായിരിക്കില്ല എന്ന് അവർ വ്യക്തമാക്കി. എന്നാൽ ഒളിമ്പിക് യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രസ്താവന ഇറക്കുമെന്ന അറിയിപ്പ് ലഭിച്ചതിനാൽ താരങ്ങൾക്ക് ചെറിയ പ്രതീക്ഷയുണ്ട്.

Related Topics

Share this story