Times Kerala

കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കില്ല

 
കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കില്ല

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കില്ല. മൂന്ന് അംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിന് കോവിഡ് സ്ഥിരീകരിച്ചത് മൂലമാണിത്. കോവിഡുമായി ബന്ധപ്പെട്ട ഒരു കൂട്ടം പൊതുതാത്പര്യ ഹർജികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സുപ്രീം കോടതി അഡിഷണൽ റെജിസ്ട്രർ അറിയിച്ചു.

ഇന്നലെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ അദ്ദേഹത്തിന്റെ സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story