Times Kerala

മാലിദ്വീപിൽ കോവിഡ് വ്യാപനം തടയാൻ ഇന്ത്യ ഉൾപ്പെടെ ആറു ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്ക് യാത്രാവിലക്ക്

 
മാലിദ്വീപിൽ കോവിഡ് വ്യാപനം തടയാൻ ഇന്ത്യ ഉൾപ്പെടെ ആറു ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്ക് യാത്രാവിലക്ക്

മാലിദ്വീപിൽ കോവിഡ് വ്യാപനം തടയാൻ ഇന്ത്യ ഉൾപ്പെടെ ആറു ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്ക് യാത്രാവിലക്ക്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. മുൻപ് ശ്രീ ലങ്കയ്ക്കും മാലിദ്വീപിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യയ്ക്കും യാത്ര വിലക്ക് ഏർപ്പെടുത്തുന്നത്. മാലിദ്വീപിലെ സമ്പദ് വ്യവസ്ഥ പ്രധാനമായും ടൂറിസം മേഖലയെ ആശ്രയിച്ചാണെങ്കിലും കഴിഞ്ഞ രണ്ടു ആഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായി.

Related Topics

Share this story