Times Kerala

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തി പ്രധാനമന്ത്രി

 
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തി. ഓക്‌സിജൻ,മരുന്ന് എന്നിവടയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് യോഗം ചേർന്നത്.

സംസ്ഥാനങ്ങൾക്ക് ആവശ്യമായ മരുന്ന് എത്തിക്കുന്നതിന് എല്ലാവിധ സജീകരണങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.അതേ സമയം പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയേക്കും.

Related Topics

Share this story