Times Kerala

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടിയേക്കും

 
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടിയേക്കും

മുംബൈ: പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സംസ്ഥാന മന്ത്രി രാജേഷ് ടോപെ സൂചന നൽകി. ക്യാബിനറ്റ് യോഗത്തിനു ശേഷമായിരുന്നു ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന മന്ത്രിയുടെ പ്രസ്താവന.കഴിഞ്ഞ 24 മണിക്കൂറിനിടെ 46,781 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.816 മരണവും സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 58,805 പേര്‍ കോവിഡ് മുകത്‌രായി.ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 52,26,710 ആയി. മരണസംഖ്യ 78,007 ആയി. നിലവില്‍ 5,46,129 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Related Topics

Share this story