Times Kerala

ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു

 
ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു

ഗാസ : ഹമാസിനെതിര ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഗാസ സിറ്റി കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ സിറ്റി കമാൻഡർ ബാസിം ഈസയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.ബാസിമിനെ കൂടാതെ നിരവധി മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാസിം ഈസ തങ്ങിയ കെട്ടിടത്തിൽ ഇസ്രായേൽ ബോംബിടുകയായിരുന്നു. ഗാസ പൊലീസ് ആസ്ഥാനമടക്കം നിരവധി സ്ഥലങ്ങളിൽ ബോംബിട്ടതായാണ് റിപ്പോർട്ട്.

Related Topics

Share this story