Times Kerala

തമിഴ്‌നാട്ടിൽ നിന്നു കണ്ടെയ്നർ ലോറിയിൽ എത്തിച്ച 2 ലക്ഷം രൂപയുടെ കഞ്ചാവ് എക്സൈസ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

 
തമിഴ്‌നാട്ടിൽ നിന്നു കണ്ടെയ്നർ ലോറിയിൽ എത്തിച്ച 2 ലക്ഷം രൂപയുടെ കഞ്ചാവ് എക്സൈസ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

കായംകുളം: തമിഴ്‌നാട്ടിൽ നിന്നു കണ്ടെയ്നർ ലോറിയിൽ കേരളത്തിൽ എത്തിച്ച 10.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി.സംഭവത്തിൽ രണ്ടു പേരെ എക്സൈസ്സ് സംഘം അറസ്റ്റ് ചെയ്തു. തെക്കേക്കര പോനകം കൈപ്പള്ളിത്തറയിൽ എം മഹേഷ് (31), ലോറി ഓടിച്ചിരുന്ന ചെന്നിത്തല തെക്ക് മാലിയിൽ എം രാഹുൽ (27) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചാലുമൂടിന് സമീപത്തുള്ള ഒരു വർക്ക് ഷോപ്പിൽ നിന്നും കസ്റ്റഡിൽ എടുത്തത്. ആലപ്പുഴഎക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എൻ ശിവപ്രസാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു നടത്തിയ വാഹനപരിശോധനയിലാണ് കൊച്ചാലുംമൂടിനു സമീപത്തെ ഒരു വർക്ഷോപ്പിൽ എറണാകുളം റജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറി ശ്രദ്ധയിൽ പെട്ടത് . തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയുടെ കാബിനിൽ സ്യൂട്ട് കെയിസിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചാവ് കടത്താനുപയോഗിച്ച ലോറിയും എക്സൈസ് സംഘംകസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയിൽ മൊത്തം 2 ലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് സംഘം പറഞ്ഞു.

Related Topics

Share this story