Times Kerala

വയനാട് തിരുനെല്ലിയിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

 
വയനാട് തിരുനെല്ലിയിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

വയനാട്: തിരുനെല്ലിയിൽ മലമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദ്വാരക സ്വദേശി മുസ്‌തഫ (45), ബത്തേരി അമ്പലവയൽ സ്വദേശി പി.എം. ഷഫീർ (30) എന്നിവരാണ് പിടിയിലായത്.ഇവർക്കൊപ്പമുണ്ടായിരുന്ന തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റിലായവരിൽ നിന്നും തോക്ക്, തിരകൾ, കത്തി, 80 കിലോയോളം മലമാൻ ഇറച്ചി എന്നിവയും പിടികൂടി.അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊണ്ടിമൂല വനത്തിൽ നിന്നാണ് ഇവർ മാനിനെ വേട്ടയാടിയത്. ബേഗൂർ റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Topics

Share this story