Times Kerala

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ ഏഴ് പേർ മരിച്ചു

 
അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ ഏഴ് പേർ മരിച്ചു

വഡോദര: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ശുചീകരണത്തൊഴിലാളികളും ഹോട്ടൽ ജീവനക്കാരുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ ശ്വാസതടസം ഉണ്ടായതാണ് മരണ കാരണം.

മരിച്ചവരില്‍ മൂന്ന് പേര്‍ ഹോട്ടല്‍ ജീവനക്കാരാണ്. നാല് പേര്‍ ശുചീകരണ തൊഴിലാളികളും. വഡോദരയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഫര്‍തികുയ് ഗ്രാമത്തിലാണ് സംഭവം. ഒരു ശുചീകരണ തൊഴിലാളിക്ക് ഉള്ളിൽ നിന്ന് പുറത്ത് വരാന്‍ കഴിയാതെ വന്നതോടെ മറ്റ് തൊഴിലാളികള്‍ രക്ഷിക്കാന്‍ ഇറങ്ങിയതാണ് ദുരന്തത്തിന് കാരണം.

Related Topics

Share this story