Times Kerala

മത്സ്യത്തിന്റെ നാവിലെ രക്തമൂറ്റിക്കുടിച്ച് അതിനെ നീക്കം ചെയ്ത്, പകരം സ്വയം നാവായി മാറുന്ന ഒരിനം ചെള്ള് !! ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വായ്ക്കകത്തെ കാഴ്ച കണ്ടമ്പരന്ന് കോളേജ് വിദ്യാർത്ഥി

 
മത്സ്യത്തിന്റെ നാവിലെ രക്തമൂറ്റിക്കുടിച്ച് അതിനെ നീക്കം ചെയ്ത്, പകരം സ്വയം നാവായി മാറുന്ന ഒരിനം ചെള്ള് !! ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വായ്ക്കകത്തെ കാഴ്ച കണ്ടമ്പരന്ന് കോളേജ് വിദ്യാർത്ഥി

കേപ് ടൗണിലെ കേപ് അഗുൽഹാസിനടുത്ത് മത്സ്യബന്ധനം നടത്തിയപ്പോഴാണ് ഡോൺ മാർക്സ് എന്ന വിദ്യാർത്ഥി വളരെ അപൂർവ്വമായ ആ കാഴ്ച കണ്ടത്. താൻ ചൂണ്ടയിട്ട് പിടിച്ച കാർപെന്റെർ എന്ന മത്സ്യത്തിന്റെ താടിയെല്ലുകൾക്ക് നാടുവിലിരിയ്ക്കുന്ന ഒരു വലിയ ചെള്ള് ! മത്സ്യങ്ങളുടെ നാവിലെ ധമനികളിൽ നിന്നും രക്തമൂറ്റിക്കുടിച്ച് അവസാനം നാക്കറ്റുപോയതിനുശേഷം ആ ശരീരഭാഗമായി മാറുന്ന ഇത്തരം പരാന്നഭോജികളായ ചെള്ളിനെക്കുറിച്ച് മറൈൻ ബയോളജി വിദ്യാർത്ഥിയായ മാർക്സ് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇത് നേരിട്ട് കാണുന്നത് ആദ്യമായാണ്. ഇത്തരം 280 ഓളം ഇനത്തിൽപ്പെട്ട ചെള്ളുകളുണ്ട്. ഒരു വർഗ്ഗത്തിൽപ്പെട്ട ചെള്ള് ഏതെങ്കിലും ഒരിനത്തിൽപ്പെട്ട മത്സ്യത്തെയായിരിക്കും ആതിഥേയരാക്കുന്നത്. ആൺചെള്ള് മത്സ്യത്തിന്റെ ചെകിളപ്പൂക്കളിലൂടെ അതിന്റെ വായ്ക്കകത്തേയ്ക്കു പ്രവേശിക്കുകയും നാവിലെ ധമനിയിൽ നിന്ന് രക്തമൂറ്റിക്കുടിക്കുകയും ചെയ്യും. ഇത് ക്രമേണ വലുതാകുമ്പോൾ പെൺ ചെള്ളായി മാറും. രക്തമില്ലാതെ മത്സ്യത്തിന്റെ നാവറ്റുപോവുകയും പിന്നീടുള്ള ജീവിതത്തിൽ ഈ ചെള്ള് മത്സ്യത്തിന്റെ നാക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു. വലിയ ഉപദ്രവമൊന്നും മൽസ്യത്തിനുണ്ടാക്കാതെ അതിന്റെ വായ്ക്കകത്ത് ചെള്ള് ശിഷ്ടകാലം ജീവിക്കുന്നു. മത്സ്യം ചത്തുപോകുമ്പോൾ ഇതും ചത്തുപോകുന്നുണ്ടെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.

Related Topics

Share this story