Times Kerala

ഒറ്റപ്രസവത്തിൽ മാലിയിലെ ദമ്പതികൾക്ക് ജനിച്ച 9 കുഞ്ഞുങ്ങൾക്കും പേരിട്ടു; ആദരസൂചകമായി മാലിയിലെ പ്രസിഡന്റിന്റെയും മൊറോക്കോയിലെ രാജാവിന്റെയും പേരുകളും നൽകി

 
ഒറ്റപ്രസവത്തിൽ മാലിയിലെ ദമ്പതികൾക്ക് ജനിച്ച 9 കുഞ്ഞുങ്ങൾക്കും പേരിട്ടു; ആദരസൂചകമായി മാലിയിലെ പ്രസിഡന്റിന്റെയും മൊറോക്കോയിലെ രാജാവിന്റെയും പേരുകളും നൽകി

ആഫ്രിക്കൻ രാജ്യമായ മാലിയിലെ ദമ്പതികൾക്ക് ഒരാഴ്ച മുൻപാണ് ഒറ്റപ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾ ജനിച്ചത്. ലോകശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു അത്. സങ്കീർണ്ണമായ പ്രസവമായതിനാൽ മാലി ഭരണാധികാരികളുടെ പിന്തുണയോടെ മൊറോക്കോയിലെത്തിയായിരുന്നു പ്രസവം. ഇപ്പോൾ ഇവരുടെ കുഞ്ഞുങ്ങൾക്ക് പേരിടൽ ചടങ്ങ് നടത്തിയിരിക്കുകയാണ്. പ്രത്യേക പരിചരണം ആവശ്യമായ കുഞ്ഞുങ്ങളും അമ്മയും ഇനിയും ഏതാനും ആഴ്ചകൾക്കു ശേഷം മാത്രമേ മൊറോക്കോയിലെ ആശുപത്രി വിടാനാകൂ. അതിനാൽ ഇവരുടെ അഭാവത്തിലാണ് മാലിയിൽ വച്ച് അടുത്തബന്ധുക്കൾ പങ്കെടുത്ത പേരിടൽ നടന്നത്. 5 പെൺകുട്ടികളും 4 ആൺകുട്ടികളും അടങ്ങിയ ഈ സംഘത്തിലെ രണ്ട് പേർക്ക്, ഇരുരാജ്യങ്ങളോടുമുള്ള ആദരസൂചകമായി മൊറോക്കോയിലെ രാജാവിൻറ്‍റെ പേരായ ബഹ്, മാലിയിലെ പ്രസിഡന്റിന്റെ പേരായ മുഹമ്മദ് എന്ന പേരുകളാണ് നൽകിയിരിക്കുന്നത്. മറ്റു രണ്ടാൺകുട്ടികൾക്ക് എൽഹാദ് ജി, ഔമർ എന്നീ പേരുകളും, അഞ്ച് പെൺകുട്ടികൾക്ക് ഹവ, അഡാമ, ഫാറ്റൗമ, ഔമൗ, കഡിഡിയ എന്നുമാണ് പേരിട്ടിരിയ്ക്കുന്നത്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ദമ്പതികൾ ഇവർതന്നെയാണോ എന്ന് സ്ഥിരീകരിക്കുകയാണെന്ന് ഗിന്നസ് റെക്കോർഡ് വക്താവ് അറിയിച്ചു,

Related Topics

Share this story