Times Kerala

അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം കോവിഡ് ബാധിച്ച് മരിച്ചു

 
അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം  കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ : അര്‍ജുന അവാര്‍ഡ് ജേതാവായ ടേബിള്‍ ടെന്നിസ് താരം വി ചന്ദ്രശേഖര്‍ (64) അന്തരിച്ചു. ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.മൂന്ന് തവണ ദേശീയ ചാമ്ബ്യനായ ആളാണ് ചന്ദ്രശേഖര്‍. 1982ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അദ്ദേഹം സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു.

Related Topics

Share this story