Times Kerala

B.1.617 കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം അല്ല; കേന്ദ്രം

 
B.1.617 കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം അല്ല; കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമായ B..1.617 നെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോകാരോഗ്യസംഘടന ‘ഇന്ത്യന്‍ വേരിയന്റ്’എന്ന വാക്ക് കൊറോണ വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെടുത്തിയിട്ടില്ല. B.1.617 വകഭേദവുമായി ബന്ധപ്പെട്ട് സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ഇന്ത്യന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. അതിനാല്‍ വൈറസിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Related Topics

Share this story