Times Kerala

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് രഹസ്യ വില്‍പന; വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ ചുമത്തി പൊലീസ്

 
ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് രഹസ്യ വില്‍പന; വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ ചുമത്തി പൊലീസ്

നാദാപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് കച്ചവടം നടത്തിയ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി പോലീസ്.പെരുന്നാള്‍ പ്രമാണിച്ച് കടയുടെ പിന്‍ഭാഗം വഴി വസ്ത്ര വില്‍പന നടത്തിയ സ്ഥാപനത്തിന് 32,000 രൂപയാണ് പിഴ കിട്ടിയത്.കൂടാതെ സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story