Times Kerala

ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബായിലേക്ക് വന്നു മടങ്ങിയത് 13 ലക്ഷം പേര്‍

 
ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബായിലേക്ക് വന്നു മടങ്ങിയത് 13 ലക്ഷം പേര്‍

ദുബായ്: ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബായിലേക്ക് വന്നുപോയത് 13 ലക്ഷം പേര്‍. മുന്‍ വര്‍ഷത്തെക്കാള്‍ 38 ശതമാനം അധികം ആളുകള്‍ ഇത്തവണ ദുബായിലെത്തി.

മേയ് 30 മുതല്‍ ജൂണ്‍ എട്ടുവരെയുള്ള ദിവസങ്ങളിലാണ് ഇത്രയധികം ജനങ്ങള്‍ യാത്രചെയ്തത്.
അവധി ദിനങ്ങളിലെ യാത്രക്കാര്‍ക്ക് മികവാര്‍ന്ന രീതിയിലും വേഗത്തിലുമാണ് സേവനങ്ങള്‍ നല്‍കിയതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു. ഈ കാലയളവില്‍ സന്ദര്‍ശകരുടെ ഒഴുക്കു കണക്കിലെടുത്ത് ഇമിഗ്രേഷന്‍ വകുപ്പ് വിപുലമായ സേവന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story