Times Kerala

സിനിമാ-സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; ചികിത്സാച്ചെലവിന് വഴി കണ്ടെത്താനാകാതെ കുടുംബം

 
സിനിമാ-സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; ചികിത്സാച്ചെലവിന് വഴി കണ്ടെത്താനാകാതെ കുടുംബം

തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ബാധിച്ച്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തും നടനുമായ സജിന്‍ ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരിക്കുകയാണ്.

സജിതിന്റെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ്‍കെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍
ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത്
എത്ര ചെറിയ തുകയാണെങ്കിലും നല്‍കിയാല്‍ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്ബര്‍ ചുവടെ ചേര്‍ക്കുന്നു. പ്രതീക്ഷയോടെ അഡ്‍മിന്‍ പാനല്‍.
Kailasnadh
SBI TVM
Account number..6701573197-0
IFCS.SBIN0070690
Name: Dhanya Kailas
Ac No : 100068155732
Bank Name : IndusInd Bank
IFSC : INDB0000363
Branch : Tripunithura
Dhanya (Mob) : 9349517000

Related Topics

Share this story