Times Kerala

ലൈഫ് ഗാര്‍ഡാകാന്‍ അപേക്ഷിക്കാം

 
ലൈഫ് ഗാര്‍ഡാകാന്‍ അപേക്ഷിക്കാം

കൊല്ലം: ട്രോളിങ്ങ് നിരോധന കാലയളവായ ജൂണ്‍ ഒന്‍പതു മുതല്‍ 31 വരെ കടല്‍രക്ഷാ
പ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡാകാന്‍ അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള നീന്തല്‍ പരിശീലനം ലഭിച്ചവരാകണം അപേക്ഷകര്‍. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. അവസാന തീയതി മെയ് 25 വൈകിട്ട് മൂന്ന് വരെ. വിശദവിവരങ്ങള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറാഫീസ്, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര വിലാസത്തിലും 04762680036, 9496007036 നമ്പരുകളിലും ലഭിക്കും.

Related Topics

Share this story