Times Kerala

ബാലയുടെ ആരോപണങ്ങളും വാർത്തയും അസത്യം; മകൾക്ക് കോവിഡ് ആണെന്നു വ്യാജ വാർത്ത കോടുത്ത മാധ്യമത്തിനെതിരെ നടപടിക്കൊരുങ്ങി അമൃത സുരേഷ് – വീഡിയോ

 
ബാലയുടെ ആരോപണങ്ങളും വാർത്തയും അസത്യം; മകൾക്ക് കോവിഡ് ആണെന്നു വ്യാജ വാർത്ത കോടുത്ത മാധ്യമത്തിനെതിരെ  നടപടിക്കൊരുങ്ങി അമൃത സുരേഷ് – വീഡിയോ

മകൾക്ക് കോവിഡാണെന്നും മുൻ ഭർത്താവ് ബാലയെ മകളെ കാണിക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്തകളെ തള്ളി ഗായിക അമൃത സുരേഷ് രംഗത്ത്. മകളെ കാണാൻ അനുവദിക്കുന്നില്ലെന്നും മകളോട് സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും മകൾക്ക് കോവിഡാണെന്നുമൊക്കെ ഒരു ഓൺലൈൻ മാധ്യമത്തിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും, ഇത്തരത്തിൽ വ്യാജ വർത്തിച്ച പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അമൃത പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അമൃത ഇക്കാര്യം പറഞ്ഞത്.

ബാലയും അമൃതയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് എങ്ങനെയാണ് ലീക്ക് ചെയ്ത് മാധ്യമത്തിന് ലഭിച്ചതെന്ന് അമൃത പോസ്റ്റ് ചെയ്ത വീഡിയോയിൽ ചോദിക്കുന്നു. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോൾ‍ താൻ കോവിഡ് ടെസ്റ്റ് റിസൾട്ട് വാങ്ങുന്നതിനായി പുറത്തായിരുന്നെന്നും മകൾ തന്റെ അമ്മയുടെ അടുത്തായിരുന്നെന്നും അമൃത പറയുന്നു. റിസൾട്ട് നെഗറ്റീവാകാതെ മകൾക്കരികിലേക്ക് പോകാൻ സാധിക്കാത്തതിനാലാണ് അമ്മയെ വിളിക്കാൻ ആവശ്യപ്പെട്ടതെന്നും അമൃത വീഡിയോയിൽ പറയുന്നത്.

വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത പറയുന്നു. ഫോൺ കോളിന്റെ ഒരു ഭാഗം മാത്രം കേൾപ്പിക്കാതെ മുഴുവൻ സത്യാവസ്ഥയും വെളിപ്പെടുത്തണമെന്നും ആരോഗ്യത്തോടെയിരിക്കുന്ന തന്റെ മകൾക്ക് കോവിഡ് ആണെന്നു വാർത്ത കോടുത്ത മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു.

Related Topics

Share this story