Times Kerala

ഡെന്നീസ് ജോസഫിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി

 
ഡെന്നീസ് ജോസഫിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി

കോട്ടയം: അന്തരിച്ച പ്രമുഖ തിരക്കഥാകൃത്തും, സംവിധായകനുമായ ഡെന്നീസ് ജോസഫിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി. അദ്ദേഹത്തിന്‍റെ മൃതദേഹം ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്കരിച്ചു. കലാ, രാഷ്ട്രീയ രംഗത്തെ നിരവധിപേര്‍ ഏറ്റുമാനൂരിലെ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകര്യ ആശുപത്രിയിൽ വച്ച് ഡെന്നീസ് ജോസഫ് മരണത്തിന് കീഴടങ്ങുന്നത്.

Related Topics

Share this story