Times Kerala

പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ

 
പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ

കൊട്ടാരക്കര: പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ. കുളക്കട മഠത്തിനാപ്പുഴ ആലുംമൂട്ടിൽവീട്ടിൽ സൗരവ് (25) നെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെ കാറിൽ കഞ്ചാവുമായി വരവെ പൊലീസ് കൊട്ടാരക്കരയിൽ വച്ച് വാഹനം തടഞ്ഞെങ്കിലും വെട്ടിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു. പോലീസ് പിന്തുടർന്നതിനെ തുടർന്ന് ​ഗോവിന്ദമം​ഗലം ഡീസൻറ്​ മുക്ക് ഭാ​ഗത്ത് വാഹനം ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.കാറിൽ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് വീതം നാല് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Topics

Share this story