Times Kerala

കമന്റില്‍ സദാചാരം പറയുന്നവര്‍ ഇന്‍ബോക്‌സില്‍ വന്ന് സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നും ചോദിക്കാറുണ്ട്; സാധിക

 
കമന്റില്‍ സദാചാരം പറയുന്നവര്‍ ഇന്‍ബോക്‌സില്‍ വന്ന് സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നും ചോദിക്കാറുണ്ട്; സാധിക

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി സാധിക. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ സാധിക സൈബര്‍ സദാചാരാക്രമണത്തിന് പലപ്പോഴും ഇരയാവേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശം കൊടുത്തിട്ടില്ലെന്ന് പറയുകയാണ് സാധിക. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാധിക മനസ്സ് തുറന്നത്.

തന്റെ ശരീരം തുറന്ന് കാണിക്കുന്നതില്‍ തനിക്കോ തന്റെ കുടുംബത്തിനോ ഒരു പ്രശ്‌നവുമില്ല. പിന്നെ ബാക്കി ഉള്ളവര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ താനത് മൈന്‍ഡ് ചെയ്യാറില്ല എന്നാണ് സാധിക പറഞ്ഞത്. പിന്നെ ഒരു കൂട്ടര്‍ പറയുന്നുണ്ട് എന്റെ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്ന്. നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്‍പങ്ങള്‍ നമ്മള്‍ ആരാധിക്കുന്നവരാണ്. ആ ശില്‍പങ്ങളെല്ലാം നഗ്‌നതയും സെക്‌സുമെല്ലാമാണ് കാണിക്കുന്നത്. അതാര്‍ക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു-സാധിക പറയുന്നു.

എന്നാല്‍ സാധാരണ മനുഷ്യര്‍ അതിനെ കുറിച്ച് തുറന്ന് പറഞ്ഞാല്‍ അവരെ പല പേരുമിട്ട് വിളിക്കും. ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ മടി കാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചതമായി തോന്നിപ്പിക്കുന്നതും. വസ്ത്രം ഓരോരുത്തരുടെയും കംഫര്‍ട്ടാണ്. അതിന്റെ അളവുകോല്‍, കാണുന്നവരല്ല തീരുമാനിക്കേണ്ടത്. എനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കും. ഫോട്ടോകള്‍ എടുക്കും. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ് ചെയ്യുന്നത് ഫോളോവേഴ്‌സിനെ കൂട്ടാനോ ലൈക്ക് കൂട്ടാനോ ഒന്നുമല്ല. അവിടെ വന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുക്കുമെന്നും താരം പറയുന്നു.

കമന്റില്‍ വന്ന് സദാചാരം പറയുന്നവരായിരിക്കും ഇന്‍ബോക്‌സില്‍ വന്ന് ചേച്ചി സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കുന്നത്.പലരും വന്ന് ഇന്‍ബോക്‌സില്‍ ചോദിക്കുന്ന കാര്യങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അപ്പോള്‍ പലരും പറയും നിങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുമെങ്കില്‍ അത് ചോദിക്കുന്നതാണോ തെറ്റെന്ന്. ഞാന്‍ എന്റെ ശരീരം കാണിക്കുന്നതും ഫോട്ടോ ഇടുന്നതും എന്നെ തൊടാനോ പിടിക്കാനോ ഉള്ള ലൈസന്‍സ് അല്ല. ശരീരം ഓരോരുത്തരുടെ അവകാശമാണ്. അത് ആണായാലും പെണ്ണായാലും അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ അവരുടെ സമ്മതപ്രകാരം മാത്രമേ തൊടാന്‍ പോലും പാടുള്ളു.” സാധിക പറയുന്നു.

Related Topics

Share this story