Times Kerala

ഹസിയെ വിടാതെ കോവിഡ്; വീണ്ടും പോസിറ്റീവായതായി റിപ്പോർട്ട്

 
ഹസിയെ വിടാതെ കോവിഡ്; വീണ്ടും പോസിറ്റീവായതായി റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് പരിശീലകൻ മുൻ ഓസ്‌ട്രേലിയൻ താരം മൈക്ക് ഹസിയെ വിടാതെ കോവിഡ്. കോവിഡ് മുക്തനായ ഹസ്സി വീണ്ടും നടത്തിയ പരിശോധനയിൽ താരത്തെ വീണ്ടും കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇന്ന് നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് വീണ്ടും കോവിഡ് ബാധിതനായത്. ദേശീയ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ചെന്നൈ സൂപ്പർ കിങ്‌സ് ഇതുവരെയും ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിമായി പുറത്തുവിട്ടിട്ടില്ല. ഐപിഎല്ലിനിടെ കോവിഡ് സ്ഥിരീകരിച്ച ഹസ്സിക്ക് പിന്നീട് നടത്തിയ ടെസ്റ്റിൽ നെഗറ്റീവ് ആയതായിരുന്നു. എന്നാൽ മൂന്നാമത് നടന്ന ടെസ്റ്റിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിസിസിഐയുടെ ചട്ടപ്രകാരം മൂന്ന് ടെസ്റ്റുകൾ നടത്തി അത് നെഗറ്റീവ് ആയാൽ മാത്രമേ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സാധിക്കൂ. അതിനാൽ തന്നെ ഹസി ഇന്ത്യയിൽ തന്നെ ക്വാറന്റൈനിൽ തുടരും. ചെന്നൈയിലാണ് താരം ഇപ്പോൾ ഉള്ളത്.

Related Topics

Share this story