chem

മുഹമ്മദ്‌ സാലാഹ്‌ക്ക് ഇന്ന് ജന്മദിനം

മുഹമ്മദ്‌ സാലാഹ്‌ ഹമദ്‌ മഹ്‌റൂസ്‌ ഘാലി എന്ന മുഹമ്മദ്‌ സാലാഹ്‌ ജനിച്ചത്‌ 1992 ജൂണ്‍ 15 ന്‌ ഈജിപ്തില്‍ ആയിരുന്നു. ഫുട്ബോളില്‍ ഫോര്‍വേഡ്‌ പൊസിഷനില്‍ കളിക്കുന്ന സാലാഹ്‌ ലോകത്തെ മികച്ച കളിക്കാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്നു . ഈജിപ്ഷ്യന്‍ നാഷണല്‍ ടീമിന്‌ വേണ്ടിയും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ടീം ലിവര്‍പൂളിന്‌ വേണ്ടിയും ആദ്ദേഹം ഇപ്പോള്‍ പന്ത്‌ തട്ടുന്നു. അല്‍ മൊക്കാവലൂണ്‍ എന്ന ഈജിപ്ത്യന്‍ ക്ലബ്ബിന്‌ വേണ്ടിയാണ്‌ അദ്ദേഹം ആദ്യം ബൂട്ടണിഞ്ഞത്‌.

പിന്നീട്‌ ചെല്‍സിക്ക്‌ വേണ്ടി ഇറങ്ങിയെങ്കിലും കളിക്കാന്‍ അവസരം കുറവായിരുന്നു.പിന്നീട്‌ സെരി എ ക്ലബ്‌, ഫിയോറന്റിന, റോമ എന്നിവര്‍ക്ക്‌ വേണ്ടി പന്ത്‌ തട്ടി. പിന്നീട്‌. ലിവര്‍പൂള്‍ സ്വന്തമാക്കിയതോടെ സലാഹ്‌ ലോക ഒന്നാം നമ്ബര്‍ കളിക്കാരിലേക്ക്‌ ഉയരുന്നതാണ്‌ കണ്ടത്‌. ഈജിപ്തിന്‌ വേണ്ടി ലോകകപ്പിലും ഒളിമ്ബിക്സ്‌ ഫുട്ബോളിലും കളിച്ചിട്ടുണ്ട്‌

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.