Times Kerala

കോവിഡ് കുറയ്ക്കാന്‍ പപ്പായ നീര്; സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരേ പരാതി

 
കോവിഡ് കുറയ്ക്കാന്‍ പപ്പായ നീര്; സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരേ പരാതി

പപ്പായ ഇലയുടെ നീര്‍ കുടിച്ചാല്‍ കോവിഡ് കുറക്കാന്‍ സാധിക്കുമെന്ന് പറയുന്ന ലിങ്ക് പങ്കുവെച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ പരാതി. സനല്‍ തന്നെയാണ് പരാതിയുടെ കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ഫെയ്സ് ബുക്ക് പോസ്റ്റ്

പപ്പായ ഇലനീരിനെ കുറിച്ചു തന്നെ!

വൈദ്യശാസ്ത്രം ഒന്നേയുള്ളു എന്നും അത് അലോപ്പതി ആണെന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാന്‍ പാടില്ല എന്നുമൊക്കെയുള്ള പുറപ്പാടുകള്‍ അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശപരമാണ്. എന്തിനെക്കുറിച്ചുമുള്ള അറിവുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്.

കൊറോണ തടയാനാവാതെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പപ്പായ ഇല നീരിന് കൊവിഡ് ചികിത്സയില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും എന്ന് സമര്‍ഥിക്കുന്ന ചില ലിങ്കുകള്‍ പങ്കുവെച്ചതിന് അകത്താക്കിക്കളയും എന്ന ഭീഷണിയുമായാണ് ചിലര്‍ വരുന്നത്. എന്തിനാവും അത്? എന്താവും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍? ഞാന്‍ പങ്കുവെച്ച പഠനങ്ങള്‍ സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച ജേര്‍ണലുകളെ സമീപിക്കുകയല്ലേ വേണ്ടത്.

ആയുര്‍വേദവും ഹോമിയോയും സിദ്ധയും ഒന്നും വൈദ്യശാസ്ത്രം അല്ല എന്നുണ്ടെങ്കില്‍ ആ മേഖലയിലെ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഒക്കെ നിയമപരമായി പ്രവര്‍ത്തിക്കാന്‍ തടസമുന്നയിച്ചുകൊണ്ട് കോടതിയില്‍ പോകാത്തതെന്ത് അവര്‍? അഭിപ്രായങ്ങളെയും അറിവുകളെക്കുറിച്ചുള്ള ചര്‍ച്ചകളും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നുള്ള ചിന്തയുടെ വേര് എവിടെയാണ് ചെന്ന് തൊടുന്നത്?

Related Topics

Share this story