Times Kerala

കാറില്‍ പൂട്ടിയിട്ട കുഞ്ഞിന് ദാരുണാന്ത്യം

 
കാറില്‍ പൂട്ടിയിട്ട കുഞ്ഞിന് ദാരുണാന്ത്യം

മാതാവ് കാറില്‍ മറന്നു വച്ച കുഞ്ഞ് മരിച്ചു .അമേരിക്കയിലെ കന്‍സാസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് പൂട്ടിക്കിടന്ന കാറിലെ കഠിനമായ ചൂടില്‍ മരിച്ചത്.

കുഞ്ഞുമായി കാറില്‍ പുറത്തുപോയി വന്ന അമ്മ തിരികെ വീട്ടിലെത്തിയ ശേഷം കുഞ്ഞിനെ പുറത്തിറക്കാന്‍ മറന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്‍റെ കാര്യം മറന്ന ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഉറക്കം ഉണര്‍ന്നപ്പോഴാണത്രെ കുട്ടി അടുത്തില്ലെന്ന കാര്യം ഓര്‍മ വന്നത്. പിന്നീട് കാറില്‍ ചലനമറ്റ കുട്ടിയെ പുറത്തെടുക്കാന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അശ്രദ്ധമായി പൂട്ടിയിട്ട വാഹനങ്ങളില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ഷം മാത്രം ഇതുവരെ 11 കുട്ടികള്‍ക്കാണ് ഇത്തരം സംഭവങ്ങളില്‍ ജീവന്‍ നഷ്‍ടമായത്.

Related Topics

Share this story