Times Kerala

“ഈ ഞണ്ടുകളുടെ നാട്ടിൽ ഇടവേളയ്ക്ക് പോയാൽ” !! ബീച്ചിലിരുന്ന സഞ്ചാരിയുടെ ഷൂ വലിച്ചുകൊണ്ടുപോകുന്ന കൊള്ളക്കാരൻ ഞണ്ട് -വീഡിയോ കാണാം

 
“ഈ ഞണ്ടുകളുടെ നാട്ടിൽ ഇടവേളയ്ക്ക് പോയാൽ” !! ബീച്ചിലിരുന്ന സഞ്ചാരിയുടെ ഷൂ വലിച്ചുകൊണ്ടുപോകുന്ന കൊള്ളക്കാരൻ ഞണ്ട് -വീഡിയോ കാണാം

ഒരു സഞ്ചാരിയുടെ ഷൂസ് അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോകുന്ന കൊള്ളക്കാരൻ ഞണ്ടെന്ന വിഭാഗത്തിലുള്ള ഞണ്ടിന്റെ വീഡിയോ കണ്ടാൽ ആർക്കും തോന്നും ഇവയുടെ സ്വഭാവത്തിനനുസരിച്ച പേരാണ് നൽകിയിരിക്കുന്നതെന്ന്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്തോനേഷ്യയ്ക്കടുത്തുള്ള ഓസ്‌ട്രേലിയൻ പ്രദേശമായ ക്രിസ്മസ് ദ്വീപിലെ ഡോളി ബീച്ചിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. തായ്‌വാൻ സുവോളജിസ്റ്റ് ഹംഗ്-ചാങ് ലിയു ആണ് ഇത് പകർത്തിയിരിക്കുന്നത്. ആ ഞണ്ടിനോളം വലിപ്പമുള്ള ഷൂസിനെ ബീച്ചിലെ മണൽത്തരിയിലൂടെ ഒരുപാട് ദൂരം അതിന്റെ കൊമ്പുകളുപയോഗിച്ച് വലിച്ചുകൊണ്ടുപോയി അവസാനം കുറച്ചവശിഷ്ടങ്ങൾക്കിടയിൽ അത് നിലയുറപ്പിക്കുന്നു. ഈ ദ്വീപിലെ മറ്റൊരത്ഭുതമാണ് പ്രജനനത്തിനുവേണ്ടി നടത്തുന്ന ആയിരത്തോളം ചുവന്ന ഞണ്ടുകളുടെ കൂട്ടപ്പലായനം !

Related Topics

Share this story