Times Kerala

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, സനുഷ വീണ്ടും മലയാള സിനിമയിലേക്ക്

 
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, സനുഷ വീണ്ടും മലയാള സിനിമയിലേക്ക്

അഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് നടി സനുഷ സന്തോഷ്. ഒരു ചാനല്‍ പരിപാടിയിൽ പങ്കെടുക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ മാസം താരം കശ്മീരില്‍ ആയിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും സനുഷ പറഞ്ഞു.2016ല്‍ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയാണ് സനുഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ സജീവമായിരുന്നു.

Related Topics

Share this story