Nature

ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി ‘ലിബ്ര’ 2020 ല്‍

ന്യൂയോര്‍ക്ക്: സാമൂഹ മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സിയായ ലിബ്ര 2020ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം.

മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, യുബര്‍, തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത നേടുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.

അര്‍ജന്റീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ മെര്‍ക്കാഡോലിബ്ര, ഫിന്‍ടെക് കമ്ബനിയായ സ്‌ട്രൈപ്പ്, ഹോട്ടല്‍ ബുക്കിങ് വെബ്‌സൈറ്റായ ബുക്കിങ്‌ഡോട്ട്‌കോം എന്നിവരുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്. ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 2008ലാണ് പുറത്തിറക്കിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.