Times Kerala

ട്വിറ്ററിന് പിന്നാലെ കങ്കണയ്ക്കെതിരെ നടപടിയെടുത്ത് ഇൻസ്റ്റഗ്രാമും

 
ട്വിറ്ററിന് പിന്നാലെ കങ്കണയ്ക്കെതിരെ നടപടിയെടുത്ത് ഇൻസ്റ്റഗ്രാമും

ട്വിറ്ററിനു പിന്നാലെ കങ്കണ റണൗട്ടിനെതിരെ നടപടി എടുത്ത് ഇൻസ്റ്റഗ്രാം. കോവിഡ് ബാധിച്ചുവെന്ന് അറിയിച്ച് നടി പങ്കുവച്ച കുറിപ്പാണ് വിവാദമായത്. കോവിഡ് ഒരു ചെറിയ പനിയാണെന്നും അതിന് ആവശ്യമില്ലാത്ത പ്രചാരണം നൽകി ​ആളുകളെ പേടിപ്പിക്കുന്നുവെന്നും ആയിരുന്നു തന്റെ രോഗ വിവരം പങ്കുവച്ചുകൊണ്ടു കങ്കണ കുറിച്ചത്. ഇന്ത്യയിൽ ആയിരക്കണക്കിന് പേർ ദിവസവും കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുമ്പോൾ താരം രോഗത്തെ ചെറിയൊരു പനി എന്ന് വിശേഷിപ്പിച്ചതിൽ വിമർശനം ശക്തമായിരുന്നു. പ്രതിഷേധം കടുത്തതോടെ ഇൻസ്റ്റഗ്രാം ഈ കുറിപ്പ് നീക്കം ചെയ്യുകയായിരുന്നു.

Related Topics

Share this story