Times Kerala

ടിക് ടോക് വിഡിയോക്കായി വിഷാംശമുള്ള അപകടകാരിയായ കടൽ ജീവിയെ കൈയ്യിലെടുത്ത് നാക്കുകൊണ്ട് തൊട്ട് യുവാവ് !!

 
ടിക് ടോക് വിഡിയോക്കായി വിഷാംശമുള്ള അപകടകാരിയായ കടൽ ജീവിയെ കൈയ്യിലെടുത്ത് നാക്കുകൊണ്ട് തൊട്ട് യുവാവ് !!

ടിക് ടോക്കിലൂടെ വൈറലാവാനായി അപകടകരമായ കടൽ ജീവിയെ നാക്കുകൊണ്ട് തൊടുന്ന വിഡിയോയെടുത്ത് ഒരു യുവാവ്. എന്നാലത് മനുഷ്യനെ കൊല്ലാൻ വരെ ശേഷിയുള്ള പോർച്ചുഗീസ് മാൻ ഒ വാർ എന്ന ജെല്ലിഫിഷാണ് എന്ന് യുവാവിനറിയുമായിരുന്നില്ല. ബീച്ചിന്റെ തീരത്തടിഞ്ഞുകൂടിയ ബലൂൺ പോലെയുള്ള ജെല്ലിഫിഷിന്റെ സുതാര്യമായ ശരീരത്തിലെ നീല ദ്രാവകവും നാരുപോലെ നീളമുള്ള അതിന്റെ ശരീരഭാഗവും യുവാവ് വ്യക്തമായി കാണിച്ചുതരുന്നുണ്ട്. പിന്നീട് അതിനെ താൻ നാക്കുകൊണ്ട് തൊടാൻ പോവുകയാണെന്ന് പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു. എന്നാൽ ഇത് പോസ്റ്റ് ചെയ്തതും നിമിഷങ്ങൾക്കകം യുവാവ് ചെയ്ത അബദ്ധം മനസ്സിലാക്കിക്കൊടുത്ത് പലരും മറുപടിയിട്ടു. 12 ഇഞ്ച് നീളവും 5 ഇഞ്ച് വീതിയും ഉള്ള ശരീരവും 165 അടി നീളം വരെയെത്തുന്ന വിഷാംശമുള്ള നാരുപോലത്തെ ഭാഗവും ചേരുന്ന ഈ ജീവിയുടെ ആക്രമണമുണ്ടായാൽ അസഹ്യമായ വേദനയോടുകൂടിയ മുറിവുകളുണ്ടാവുമെന്നും ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാമെന്നും ഇവർ യുവാവിനെ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാതെ വീഡിയോ വൈറലാവാനായി വ്യത്യസ്ത തേടുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ സംഭവം.

Related Topics

Share this story