Times Kerala

കാബൂളിലെ സ്‌കൂളിന് സമീപമുണ്ടായ ബോംബാക്രമണം ;കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 68 ആയി ഉയർന്നു

 
കാബൂളിലെ സ്‌കൂളിന് സമീപമുണ്ടായ ബോംബാക്രമണം ;കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 68 ആയി ഉയർന്നു

അഫ്ഗാൻ:  കാബൂളിലെ സ്‌കൂളിന് സമീപമുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 68 ആയി ഉയർന്നു .  ശനിയാഴ്ചയുണ്ടായ കാർബോംബ് ആക്രമണത്തിൽ 150 ലേറെ വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു .

ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്ന് അഫ്ഗാൻ പ്രസിഡന്റ് ആരോപിച്ചിരുന്നു എന്നാൽ  താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. അക്രമത്തെ അപലപിച്ച താലിബാൻ വക്താവ് സബിഉല്ല മുജാഹിദ് സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും വ്യക്‌തമാക്കി .

Related Topics

Share this story