Times Kerala

കോപ്പ അമേരിക്ക ഫുട്ബോളിന് നാളെ തുടക്കമാകും; ബ്രസീല്‍ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയെ നേരിടും

 
കോപ്പ അമേരിക്ക ഫുട്ബോളിന് നാളെ തുടക്കമാകും; ബ്രസീല്‍ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയെ നേരിടും

കോപ്പ അമേരിക്ക ഫുട്ബോളിന് നാളെ തുടക്കമാകും. ആതിഥേയരായ ബ്രസീല്‍ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയെ നേരിടും. കോപ്പ അമേരിക്കയുടെ നാല്‍പ്പത്തിയാറാം പതിപ്പില്‍ പന്ത്രണ്ട് ടീമുകളാണ് കളത്തിലിറങ്ങുന്നത്.

ഇന്ത്യന്‍ സമയം നാളെ രാവിലെ ആറിനാണ് കിക്കോഫ്. ബൊളീവിയയാണ് ബ്രസീലിന്‍റെ എതിരാളികള്‍. റഷ്യന്‍ ലോകകപ്പിന് ശേഷം തോല്‍വി അറിയാതെ മുന്നേറുകയാണ് ടിറ്റെയുടെ ബ്രസീല്‍.

നിലവിലെ ചാമ്ബ്യന്‍മാരായ ചിലെയും ലൂയിസ് സുവാരസിന്‍റെ ഉറൂഗ്വേയും ഹാമിഷ് റോഡ്രിഗസിന്‍റെ കൊളംബിയയും ശക്തരാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 18 മത്സരങ്ങളാണുള്ളത്. മുന്നിലെത്തുന്ന എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തും. ജൂലൈ രണ്ടിനും മൂന്നിനുമാണ് സെമിഫൈനല്‍. ജൂലൈ എട്ടിന് മാരക്കാന സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

Related Topics

Share this story