Times Kerala

നടനും യുട്യൂബറുമായ രാഹുല്‍ വോറ കൊവിഡ് ബാധിച്ച്‌ മരിച്ചു

 
നടനും യുട്യൂബറുമായ രാഹുല്‍ വോറ കൊവിഡ് ബാധിച്ച്‌ മരിച്ചു

മുംബൈ: നടനും യുട്യൂബറുമായ രാഹുല്‍ വോറ (35) കൊവിഡ് ബാധിച്ച്‌ മരിച്ചു. തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഓക്‌സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലുമുണ്ടോയെന്നും ചോദിച്ച് നടന്‍ കുറച്ചു ദിവസം മുൻപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.എന്നാല്‍ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നടന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുല്‍ വോറ നെറ്റ്‌ഫ്‌ളിക്സില്‍ സ്ട്രീം ചെയ്‌ത അണ്‍ഫ്രീഡം എന്ന ചിത്രത്തിലൂടെയാണ് ജനശ്രദ്ധ നേടിയത്.

Related Topics

Share this story