Times Kerala

‘അവർ ഒരുപാട് ഹിന്ദുക്കളെ കൊല്ലുന്നു, ബലാത്‌സംഗം ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു’ ട്വിറ്റര്‍ വിലക്കിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കങ്കണ

 
‘അവർ ഒരുപാട് ഹിന്ദുക്കളെ കൊല്ലുന്നു, ബലാത്‌സംഗം ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു’ ട്വിറ്റര്‍ വിലക്കിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കങ്കണ

മുംബൈ: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനുയായികള്‍ നിരവധി ഹിന്ദുക്കളെ ചുട്ടുകൊല്ലുകയും, സ്ത്രീകളെ ബലാത്‌സംഗത്തിന് ഇരയാക്കുകയും ചെയ്യുകയാണെന്ന് നടി കങ്കണ. ട്വിറ്റർ അക്കൗണ്ട് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണ ഇത് പങ്കുവെച്ചിരിക്കുന്നത്.1947ലെ ബംഗാള്‍ കൂട്ടക്കൊല ആവര്‍ത്തിക്കുകയാണ് ഹിറ്റലര്‍ മമത എന്ന പോസ്റ്റ് പങ്കുവെച്ചാണ് നടി ഇക്കാര്യം കുറിച്ചത്.‘ഒരുപാട് പേരെ കൊല്ലുന്നു, റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു. എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? എല്ലാവരും നിശ്ബദരായി ഇരിക്കുകയാണ്. ചിലർ കരുതുന്നത് ഇത് ഞങ്ങളല്ലല്ലോ എന്നാണ്. എന്നാല്‍ അടുത്ത പ്രാവശ്യം അവരായിരിക്കും ഇരകള്‍’ എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.

Related Topics

Share this story