Times Kerala

ദുബായിൽ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം;മൂന്ന് പേര്‍ക്ക് പരിക്കേറ്റു

 
ദുബായിൽ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം;മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ദുബായ് : കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം . അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  തീപിടിക്കാന്‍ സാധ്യതയുള്ള വസ്‍തുവായിരുന്നു ടാങ്കറിലുണ്ടായിരുന്നതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി .

 റാസ് അല്‍ ഖോര്‍ എക്സിറ്റിന് സമീപം അബുദാബിയിലേക്കുള്ള ദിശയിലായിരുന്നു അപകടം ഉണ്ടായത് . ടാങ്കര്‍ കാറുമായി കൂട്ടിയിടിച്ച ശേഷം കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച്‌ രണ്ട് വാഹനങ്ങള്‍ളിലും അഗ്നി പടരുകയായിരുന്നു .

Related Topics

Share this story