Times Kerala

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

 
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസുകാരി നിയമിതയായി. കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നിലവിൽ ചെന്നൈയില്‍ പ്രോട്ടോകോള്‍ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് അനു ജോര്‍ജ്. തി​രു​വ​ന​ന്ത​പു​രം വി​മ​ന്‍​സ് കോ​ള​ജി​ല്‍ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ അ​നു ആറന്മുള എം.എൽ എ വീണ ജോർജ്ജിൻ്റെ സഹപാഠിയാണ്. പിന്നീട് അനു ജെ​എ​ന്‍​യു​വി​ല്‍ നി​ന്ന് സോ​ഷ്യോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​ഫി​ല്ലും നേ​ടി. 2002ല്‍ ​ഇ​ന്ത്യ​ന്‍ റ​വ​ന്യൂ സ​ര്‍​വീ​സ് ല​ഭി​ച്ചു.തു​ട​ര്‍​ന്ന് 2003ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം റാ​ങ്കോ​ടെ​യാ​ണ് ഐ​എ​എ​സ് നേ​ടി​യ​ത്. തി​രു​പ്പ​ത്തൂ​ര്‍, ക​ട​ലൂ​ര്‍ ജി​ല്ല​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story