Times Kerala

3ജിബി റാമോടുകൂടിയ വിവോ വൈ 91 വിപണിയില്‍

 
3ജിബി റാമോടുകൂടിയ വിവോ വൈ 91 വിപണിയില്‍

കൊച്ചി : പ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയുടെ വൈ ഉല്‍പ്പന്ന ശ്രേണിയിലേ ഏറ്റവും പുതിയ മോഡല്‍ 3ജിബി റാമോടുകൂടിയ വൈ 91വിപണിയില്‍. 6.22ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്പ്ലേ യോടുകൂടിയ സ്മാര്‍ട്ഫോണിന്റെ സ്ക്രീന്‍ ബോഡി അനുപാതം 88.6ശതമാനമാണ്.3ജിബി റാമോടുകൂടിയ വൈ 91ന്റെ വില 9,990രൂപയാണ്. ഫോണ്‍ സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ കേരളത്തിലുടനീളമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയോ വിവോ, ഇ സ്റ്റോര്‍, അല്ലെങ്കില്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിയം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേനയോ സ്വന്തമാക്കാം.

ഏറ്റവും മികച്ച 13എംപി പ്രധാന പിന്‍ ക്യാമറയോട് കൂടി 2എം പി സെക്കന്‍ഡറി ക്യാമറകൂടി ചേരുന്നതോടെ ഒരു മികച്ച ഫോട്ടോഗ്രാഫി അനുഭവം സാധ്യമാകും. 8എംപിയാണ് ഫ്രണ്ട് ക്യാമറ കരുത്ത്. 12എന്‍ എം ഡിസൈനോടുകൂടിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസ്സര്‍ വളരെ കുറഞ്ഞ എനര്‍ജി ഉപയോഗിച്ചുകൊണ്ട് മികച്ച പ്രോസസിംഗ് വേഗത പ്രദാനം ചെയ്യുന്നതിനോടൊപ്പം വിവിധ ആപ്ലികേഷനുകള്‍ മാറിമാറി എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ഇത് സഹായിക്കുന്നു. 32ജിബി ഇന്റെര്‍ണല്‍ മെമ്മറിയും 256ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കുന്ന എക്സ്റ്റേര്‍ണല്‍ മെമ്മറിയും ഫോണിന് വിപുലമായ സ്റ്റോറേജ് നല്‍കുന്നു.

സ്മാര്‍ട്ട്‌ പവര്‍ മാനേജ്മെന്റ് സംവിധാനത്തോടെയുള്ള വൈ 91, 3ജിബിയുടെ ബാറ്ററി കരുത്ത് 4030എംഎഎച്ച്‌ ആണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91നിര്‍മ്മിച്ചത്.

Related Topics

Share this story