Times Kerala

വാട്‌സാപ് ചട്ടം ലംഘിക്കുന്നവര്‍ക്ക് ഇനിമുതല്‍ എട്ടിന്റെ പണികിട്ടും

 
വാട്‌സാപ് ചട്ടം ലംഘിക്കുന്നവര്‍ക്ക് ഇനിമുതല്‍ എട്ടിന്റെ പണികിട്ടും

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ ചാട്ടമാണ് ലംഘിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി വാട്‌സാപ്. ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാനല്ല നടപടികളുമായിട്ടാണ് കമ്ബനി രംഗത്തുവരുന്നത് . വാട്‌സാപ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുകയും കോടതി കയറ്റുകയുംചെയ്യുമെന്ന് വാട്‌സാപ് അധികൃതര്‍ അറിയിച്ചു . വാട്‌സാപ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഡിസംബര്‍ ഏഴ് മുതല്‍ നടപടി സ്വീകരിച്ചുതുടങ്ങും.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക് മെസ്സേജിങ് സോഫ്‌റ്റ്‍വെയറുകള്‍ ഉള്‍പ്പെടെയുള്ളവ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ചട്ടങ്ങളൊക്കെ സ്വീകാര്യമാണെന്നും അവ പാലിക്കുമെന്നും ഉറപ്പ് നല്‍കി എഗ്രീ ബട്ടണ്‍ ക്ലിക്ക് ചെയ്താണ് വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തരം ഉറപ്പുകള്‍ ലംഘിച്ചു വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതോടെയാണ് ചട്ടലംഘനം നിയമപരമായ കുറ്റമാക്കാന്‍ കമ്ബനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Related Topics

Share this story