Times Kerala

യു എ ഇയിൽ 1735 പേർക്ക് കോവിഡ്

 
യു എ ഇയിൽ 1735 പേർക്ക് കോവിഡ്

അബു ദാബി: യു എ ഇയിൽ 1735 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,34,445 ആയി. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 1610 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1701 പേർ കൂടി രോഗമുക്തരായി. സജീവ കേസുകളുടെ എണ്ണം 18,066 ആയി.

Related Topics

Share this story